ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രത്താളുകളില്, പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര് ജില്ലയില്, ചിറക്കല് താലൂക്കില്, ഇരിക്കൂര് എന്ന കൊച്ചുപട്ടണം ഉണ്ടായിരുന്നതായി കാണാന് കഴിയും. പില്ക്കാലത്ത് അത് കേരളസംസ്ഥാനത്തിലെ കണ്ണൂര് ജില്ലയില് തളിപ്പറമ്പ് താലൂക്കിന്റെ അവിഭാജ്യഘടകമായി മാറി. ഒരു കാലത്ത് കോട്ടയം താലൂക്കിനെയും ചിറക്കല് താലൂക്കിനെയും ഭൂമിശാസ്ത്രപരമായി വേര്തിരിച്ചിരുന്നത് ഇന്നത്തെ ഇരിക്കൂര് പഞ്ചായത്തായിരുന്നു. വളപട്ടണം നദിയുടെ ഇരുകരയിലും താമസിക്കുന്നവര് എന്ന അര്ത്ഥത്തില് ഇരുകരക്കാര് എന്നും, പിന്നീട് ഇരുകര ഊരുകാര് എന്നും കാലക്രമേണ വായ്മൊഴിയുടെ താളലയത്തിനനുസരിച്ച് പ്രസ്തുത പ്രയോഗങ്ങള് ലോപിച്ച് ഇരിക്കൂറായി മാറിയെന്നുമാണ് പറയപ്പെടുന്നത്. എ.ഡി.1323-നു മുമ്പുതന്നെ ഇരിക്കൂര് ചരിത്രത്താളുകളില് സ്ഥാനം പിടിച്ചിരുന്നുവെന്നതിന്റെ തെളിവാണ് നിലാമുറ്റത്തിനടുത്ത് കാണപ്പെടുന്ന ശിലാലിഖിതങ്ങള്. മലയോരമേഖലയിലെ അതിപുരാതനമായ...
കൂടുതൽ വായിക്കുക