പഞ്ചായത്ത്

ഇരിക്കൂര്‍ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ.

സി കെ മഹമൂദ് മാസ്റ്റര്‍

പ്രസിഡൻ്റ്

എം ഒ ശ്രീജ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കുഞ്ഞിമായന്‍ മാസ്റ്റര്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സൌദ ദാമിസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ടി സി നസിയത്ത് ടീച്ചര്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മോളി എം വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഗ്രാമപഞ്ചായത്തിന്‍റെ പേര് - ഇരിക്കൂര്‍

ബ്ലോക്ക് പഞ്ചായത്ത് - ഇരിക്കൂര്‍

വില്ലേജ് - ഇരിക്കൂര്‍

ലോകസഭാ മണ്ഡലം - കണ്ണൂര്‍

നിയമസഭ മണ്ഡലം - ഇരിക്കൂര്‍

വിസ്തൃതി - 11.38 ച.കി.മീറ്റര്‍

വാര്‍ഡുകള്‍ - 14

ജനസംഖ്യ - 13820 (2011- ലെ കാനേഷുമാരി)

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രത്താളുകളില്‍, പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയില്‍, ചിറക്കല്‍ താലൂക്കില്‍, ഇരിക്കൂര്‍ എന്ന കൊച്ചുപട്ടണം ഉണ്ടായിരുന്നതായി കാണാന്‍ കഴിയും. പില്‍ക്കാലത്ത് അത് കേരളസംസ്ഥാനത്തിലെ കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കിന്റെ അവിഭാജ്യഘടകമായി മാറി. ഒരു കാലത്ത് കോട്ടയം താലൂക്കിനെയും ചിറക്കല്‍ താലൂക്കിനെയും ഭൂമിശാസ്ത്രപരമായി വേര്‍തിരിച്ചിരുന്നത് ഇന്നത്തെ ഇരിക്കൂര്‍ പഞ്ചായത്തായിരുന്നു. വളപട്ടണം നദിയുടെ ഇരുകരയിലും താമസിക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ ഇരുകരക്കാര്‍ എന്നും, പിന്നീട് ഇരുകര ഊരുകാര്‍ എന്നും കാലക്രമേണ വായ്മൊഴിയുടെ താളലയത്തിനനുസരിച്ച് പ്രസ്തുത പ്രയോഗങ്ങള്‍ ലോപിച്ച് ഇരിക്കൂറായി മാറിയെന്നുമാണ് പറയപ്പെടുന്നത്. എ.ഡി.1323-നു മുമ്പുതന്നെ ഇരിക്കൂര്‍ ചരിത്രത്താളുകളില്‍ സ്ഥാനം പിടിച്ചിരുന്നുവെന്നതിന്റെ തെളിവാണ് നിലാമുറ്റത്തിനടുത്ത് കാണപ്പെടുന്ന ശിലാലിഖിതങ്ങള്‍. മലയോരമേഖലയിലെ അതിപുരാതനമായ...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 13, 2026

നിലാമുറ്റം മഖാം

നിലാമുറ്റം ഇരിക്കൂറിന്റെ ചരിത്രത്തോടും ആത്മീയപാരമ്പര്യത്തോടും ചേര്‍ന്നുനില്‍ക്കുന്ന അതിപ്രധാനമായ ഒരു പ്രദേശമാണ്. വളപട്ടണം പുഴയുടെ തീരത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഈ സ്ഥലം, പുരാതന ശിലാലിഖിതങ്ങള്‍, മഖ്ബറകള്‍, മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകങ്ങള്‍ എന്നിവ കൊണ്ട് ശ്രദ്ധേയമാണ്.പ്രധാനമായും ഇവിടെ...

കൂടുതൽ വായിക്കുക